നമ്മുടെ നാട്ടിലും വിദേശത്തും ഏറ്റവും അധികം തൊഴിലവസരങ്ങൾ
ലഭ്യമാക്കുന്ന ഇലക്ട്രീഷ്യന്‍ കോഴ്‌സിന്റെ അടിസ്ഥാന യോഗ്യത
എസ്.എസ്. എല്‍.സി. ആണ്. NCVT അംഗീകാരമുള്ള ഇലക്ട്രീഷൻ
കോഴ്സ് പഠിക്കുന്ന ഇവിടുത്തെ കൂട്ടികള്‍ക്ക് എല്ലാ വിധത്തിലുള്ള
ഇലക്ട്രിക്ക് വയറിംഗ്, മോട്ടോർ വൈന്‍ഡിംഗ്, സിംഗിൾ ഫേസ്,
3 ഫേസ് മോട്ടറുകള്‍, ട്രാന്‍സ്‌ഫോര്‍മറുകൾ, ഇലക്ട്രിക്കൽ
പവര്‍ ഡിസ്ട്രിബ്യൂഷന്‍, ഇന്‍ഡസ്ട്രിയല്‍ ഇലക്ട്രീഷ്യൻ
തുടങ്ങിയവയെക്കുറിച്ച് വിശദമായ തീയറി ക്ലാസ്സുകളും
പ്രായോഗിക പരിശീലനവും നൽകുന്നു. അതോടൊപ്പം വിദഗ്ദ്ധരായ
അദ്ധ്യാപകരുടെ നേതൃത്വത്തിൽ നയിക്കുന്ന കോച്ചിംഗ് ക്ലാസ്സുകൾ
പി.എസ്.സി. ടെസ്റ്റുകളില്‍ വിജയിക്കുവാന്‍ വിദ്യാര്‍ത്ഥികളെ
പ്രാപ്തരാക്കുന്നു.